ചാവക്കാട്  നരിയംപള്ളി ശ്രീഭഗവതി ക്ഷേത്രത്തിൽ മോഷണം

ചാവക്കാട്:പുതിയ പാലത്തിന് പടിഞ്ഞാറ് നരിയംപള്ളി ശ്രീഭഗവതി ക്ഷേത്രത്തിൽ മോഷണം.ഭഗവതിയുടെ സ്വർണ താലിയും,വിഷ്ണുമായയുടെ ഓട് വിഗ്രഹവും നഷ്ടപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റി അംഗം വി.പി.പ്രതീപ് ആണ് മോഷണവിവരം ആദ്യം അറിയുന്നത്.ക്ഷേത്രം തിടപ്പള്ളിയിലെ വാതിലിലെ പൂട്ട് അടിച്ച് തകർത്ത നിലയിലാണ്.തിടപ്പള്ളിക്കകത്ത് സൂക്ഷിച്ച് വെച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് ക്ഷേത്രം തുറന്ന് താലിയും,ഓട് വിഗ്രഹവും മോഷ്ട്ടാക്കൾ മോഷ്ടിച്ചത്.ക്ഷേത്ര ഭാരവാഹികൾ ചാവക്കാട് പോലീസിൽ പരാതി നൽകി.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഡോഗ് സ്‌ക്വാഡും,വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *