കൂറ്റനാട്:കേരള മീഡിയ പേഴ്സൺസ് യൂണിയൻ തൃത്താല മേഖല ഐ.ഡി കാർഡ് വിതരണവും കലാ സംവിധായൻ അജയൻ ചാലിശേരിയെ ആദരിക്കലും സംഘടിപ്പിച്ചു.മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനം കെ.എം.പി.യു സംസ്ഥാന രക്ഷാധികാരി വി. സെയ്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.ജി. സണ്ണി അധ്യഷനായി.തൃത്താല പോലീസ് സബ് ഇൻസ്പെക്ടർ പി.കെ ശശികുമാർ , കലാ സംവിധായകൻ അജയൻ ചാലിശേരി എന്നിവർ ഐ.ഡി കാർഡ് വിതരണം നടത്തി. മഞ്ഞുമ്മൽ ബോയ്സ് സിനിമ കലാ സംവിധായകനും തമിഴ്നാട് സർക്കാരിൻ്റെ കലാസംവിധായകനുള്ള പുരസ്കാരത്തിനർഹനായ അജയൻ ചാലിശേരിയെ സബ് ഇൻസ്പെക്ടർ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ കെ.എം.പി.യു മലപ്പുറം ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവന്നൂർ , കെ എം പി യു പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റ് പ്രദീപ് ചെറുവാശേരി , ജില്ലാ ട്രഷറർ ഇസ്മായിൽ പെരുമണ്ണൂർ ,മേഖല പ്രതിധിനികളായ ബാബു പി ആനക്കര,ഉമാശങ്കർ എഴുമങ്ങാട്, രഘു പെരുമണ്ണൂർ, ടി.വി അബൂബക്കർ പെരിങ്ങോട് എന്നിവർ സംസാരിച്ചു.സി.മൂസ പെരിങ്ങോട് സ്വാഗതവും എ.സി .ഗീവർചാലിശേരി നന്ദിയും പറഞ്ഞു.
കേരള മീഡിയ പേഴ്സൺസ് യൂണിയൻ തൃത്താല മേഖല ഐ.ഡി കാർഡ് വിതരണവും ആദരിക്കലും
