കുന്നംകുളം:കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 12 പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരിൽ കെഎസ്ആർടിസി ഡ്രൈവറുടെയും ടോറസ് ലോറി ഡ്രൈവറുടെയും നില അതീവ ഗുരുതരമാണ്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്.ഗുരുവായൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ് എതിരെ വന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. കുന്നംകുളം ഫയർഫോഴ്സ് എത്തി ഒന്നര മണിക്കൂർ നേരം ശ്രമിച്ചാണ് ക്യാമ്പിൻ വെട്ടിപൊളിച്ച് ലോറി ഡ്രൈവറെ പുറത്തെടുത്തത്.ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
കുന്നംകുളം കുറക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 12പേർക്ക് ഗുരുതര പരുക്ക്
