കുന്നംകുളം നഗരസഭയിൽ ബിജെപി കൗൺസിലർമാർ നടത്തിവന്നിരുന്ന രാപ്പകൽ സമരം സമാപിച്ചു

rകുന്നംകുളം : കുന്നംകുളം നഗരത്തിലെ മധുരക്കുളത്തിനോട് ചേർന്ന് കിടക്കുന്ന കോടികൾ വിലയുള്ള 10സെന്റോളം വരുന്ന ഭൂമി സി.വി ശ്രീരാമൻ സ്മാരക  സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ എന്ന പേരിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്   വിട്ടുനൽകാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ബിജെപി അംഗങ്ങൾ നടത്തിവന്നിരുന്ന രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം അജണ്ട കത്തിച്ചുകൊണ്ട് മണ്ഡലം പ്രസിഡൻ്റ് സുഭാഷ് പാക്കത്ത്  ഉദ്‌ഘാടനം ചെയ്തു.ഇന്നലെ മുതൽ കൗൺസിൽ ഹാളിൽ നടന്നു വന്നിരുന്ന രാപ്പകൽ സമരത്തിൻ്റെ സമാപനമാണ് ഇന്ന് നടന്നത്.ജന്മദേശമായ പോർക്കുളം പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ സി വി ശ്രീരാമന് പേരിനു പോലും ഒരു സ്മാരകം നിർമ്മിക്കാൻ സിപിഎം ഭരിക്കുന്ന പോർക്കുളം പഞ്ചായത്ത് സമിതി ശ്രമിച്ചില്ലെന്നും,കുന്നംകുളത്ത് ഒരാളുടെ പേരിൽ രണ്ടു സ്മാരകം വേണ്ടെന്നും സുഭാഷ് പാക്കത്ത് പറഞ്ഞു.സമരം ചെയ്ത ബിജെപി കൗൺസിലർമാരെ ഷാൾ അണിയിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. തുടർന്ന് വിവാദമായ അജണ്ട കത്തിച്ചു.ബിജെപി മണ്ഡലം വൈസ് പ്രസിഡൻ്റ് മഹേഷ് തിരുത്തിക്കാട് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി പി ജെ ജെബിൻ ,ശ്രീജിത്ത് കമ്പിപ്പാലം , രെജീഷ് അയിനൂർ,കെ കെ മുരളി എന്നിവർ സംസാരിച്ചു. അനൂപ് തയ്യിൽ,ശ്രീജിത്ത് തെക്കേപ്പുറം,ഗീത ശശി ,കെ എൻ ഷാജി , ബൈജു പട്ടിത്തടം,വിഗീഷ് അപ്പു, മിഥുൻ പുതുശ്ശേരി,റെനീഷ് ചെമ്മണൂർ എന്നിവർ നേതൃത്വം നൽകി

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *