വടക്കേക്കാട് :ഞമനേങ്ങാട് മഹാദേവക്ഷേത്രത്തിലെ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും കലശവും ഉപദേവ പ്രതിഷ്ഠകളും ഏപ്രിൽ 2 ന് ബുധനാഴ്ച നടക്കും. ഇതോടനുബന്ധിച്ച്
അയപ്പ ക്ഷേത്രത്തിൻ്റെ നടശാല,നില വിളക്ക് സമർപ്പണം എന്നിവ നടന്നു.നടശാല വടാശേരി ചന്ദ്രനും നിലവിളക്ക് തണ്ടേങ്കാട്ടിൽ പുഷ്കരനുമാണ് സമർപ്പിച്ചത്.
ചടങ്ങിൽ ക്ഷേത്രം മുഖ്യ തന്ത്രിഎം എം നാരായണൻ നമ്പൂതിരി തന്ത്രിമാരായ സൂരജ് നമ്പൂതിരി,ഗിരീശൻ നമ്പൂതിരി, ക്ഷേത്രം പ്രസിഡണ്ട് പി.വി വിജയൻ, സെക്രട്ടറി എൻ ആർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 28 മുതലാണ് ക്ഷേത്രത്തിൽ നവീകരണകലശം തുടങ്ങിയത്.
പ്രതിഷ്ഠാദിനമായ ഇന്ന്
രാവിലെ 5.30 മുതൽ ഗണപതിഹോമം,വിശേഷാൽ പൂജകൾ,9 നും10.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ,
മഹാവിഷ്ണുവിന് പ്രസാദ പ്രതിഷ്ഠ,നപുംസക ശിലാ പ്രതിഷ്ഠ,വലിയപാണി, ജീവകലശം ശ്രീകോവിലേക്ക് എഴുന്നള്ളിക്കൽ എന്നീ ചടങ്ങുകൾ നടക്കും. ഇതോടൊപ്പം അയ്യപ്പൻ,ഭദ്രകാളി, ഗണപതി എന്നീ ഉപദേവന്മാരുടെയും സർപ്പക്കാവിന്റെയും പ്രതിഷ്ഠയും നടത്തും. തുടർന്ന് വിശേഷാൽ പൂജകൾ, ഉച്ചപൂജ , പ്രതിഷ്ഠാ ബലി,നിത്യനിദാനം നിശ്ചയിക്കൽ, പ്രതിഷ്ഠാ ദക്ഷിണയും നടക്കും. വൈകീട്ട് 5.30 മുതൽ ദർശന പ്രധാനമുള്ള സർപ്പബലി, അത്താഴ പൂജയോടുകൂടി ചടങ്ങുകൾ സമാപിക്കും. നാളെ ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടാകും
ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ മഹാവിഷ്ണു പ്രതിഷ്ഠ നാളെ
