ഗുരുവായൂർ:ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ രവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തതിനായിരുന്നു ഡിജിപിയുടെ സന്ദർശനം. രാവിലെ ഒമ്പതരയോടെയെത്തിയ പോലീസ് മേധാവിയെ തൃശൂർ റേഞ്ച് ഡി.ഐജി എ.ഹരിശങ്കർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷമാണ് അദ്ദേഹവും പത്നിയും മടങ്ങിയത്.
പോലീസ് മേധാവി ഗുരുവായൂരിൽ
