വടക്കേക്കാട്:അപ്പീലിലൂടെ മത്സരത്തിനിറങ്ങിയ ഐസിഎ നേടി അർഹതക്കുള്ള അംഗീകാരം.ചാവക്കാട് സബ് ജില്ല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും നിറഞ്ഞ സദസിൽ കണികളുടെ കൈയ്യടി നേടുകയും ചെയ്ത ഹയർ സെക്കന്ററി വിഭാഗം”ഗാസ റേഡിയോ ” മലയാള നാടകത്തിന്റെ വിധി വന്നപ്പോൾ സെക്കൻ്റ് എ ഗ്രേഡ്. നാടകം കണ്ടവരും കേട്ടവരും ഒരോ സ്വരത്തിൽ ചോദിച്ചു ആർക്കാണ് പിഴച്ചത്.അപ്പീൽ നല്കി. കഴിഞ്ഞ 2 ന് അപ്പീൽ അനുവദിച്ച് ഉത്തരവായി.വ്യാഴാഴ്ച അവർ തൃശ്ശൂർ റവന്യൂ ജില്ലാ മത്സരത്തിൽ ഇറങ്ങി വിജയം കൊയ്തു.ചെസ്റ്റ് നമ്പർ പതിനൊന്നാമതായി മത്സരിച്ചു
ഫസ്റ്റ് എ ഗ്രേഡും,മികച്ച നടനും ഐസിഎക്ക് തന്നെ.നബ്ഹാനാണ് ആ അതുല്യ പ്രതിഭ. ഉപജില്ല കലോത്സവം പുതുചരിത്രം സൃഷ്ടിച്ച് നാടിൻ്റെ ഉത്സവമാക്കി മാറ്റിയ ഐസിഎക്ക് ഇത് ഇരട്ടി മധുരമായി.അർഹതയ്ക്കുള്ള അംഗീകാരം അത് ആർക്കും തടഞ്ഞ് വെക്കാൻ കഴിയില്ല. അത് അർഹതപ്പെട്ടവരിലേക്ക് തന്നെ തിരിച്ച് വരും. നാടകം സംവിധാനം ചെയ്ത ബാബു വൈലത്തൂരിനും അഭിനേതാക്കൾക്കും കൂടെ നിന്ന അദ്ധ്യാപകർക്കും വിവിധ കോണുകളിൽ നിന്നുള്ള അഭിനന്ദന പ്രവാഹമാണിപ്പോൾ

