ഗുരുവായൂർ അമ്പലനടയിൽ
നോട്ടുകെട്ടുകൾ വാരിവിതറി; അമ്പരന്ന് നാട്ടുകാർ

ഗുരുവായൂർ:രാജകീയ വേഷത്തിൽ കുതിരപ്പുറത്തെത്തി നടുറോഡിൽ നോട്ടുകെട്ടുകൾ വാരിവിതറിയതോടെ നാട്ടുകാർ അമ്പരന്നു.അമ്പരപ്പിനിടെയാണെങ്കിലും വൈകിയാൽ നോട്ടുകൾ കൈവിട്ടു പോകുമെന്നിരിക്കെ  കണ്ടു നിന്നിരുന്നവരെല്ലാം നോട്ടുകൾ വാരിക്കൂട്ടി.ഗുരുവായൂർ ക്ഷേത്ര നടയിലാണ് നാട്ടുകാരെ അമ്പരപ്പിച്ച് കുതിരപ്പുറത്തെത്തിയ യുവാവ് നോട്ടുകെട്ടുകൾ വാരി വിതറിയത്. ഉത്തരേന്ത്യൻ വിവാഹ ആചാരമായ ബാരാത്തിന്റെ ഭാഗമായിരുന്നു ഇത്. പടിഞ്ഞാറേ നടയിലെ സ്വകാര്യ ലോഡ്ജിൽ ആയിരുന്നു വിവാഹ ചടങ്ങ്. മുല്ലത്തറ ക്ഷേത്രത്തിനു മുന്നിൽ നിന്നാണ് ബാരാത്ത് ആരംഭിച്ചത്.തലപ്പാവ് ധരിച്ച വരൻ കുതിരപ്പുറത്താണ് വിവാഹ വേദിയിലേക്ക് എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വരനെ അനുഗമിക്കുന്നവരും തലപ്പാവ് ധരിച്ചിരുന്നു. തിരുവനന്തപുരം പേയാട് ആനക്കാട്ടു മടത്തിൽ വിജയകുമാർ ശ്യാമള ദേവി ദമ്പതികളുടെ മകൾ നമ്രതയും ഉത്തർപ്രദേശ് പിച്ചൗട്ടി സ്വദേശി ടർകേഷുമാണ് വിവാഹിതരായത്.തമിഴ്നാട് കൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിലെ സയന്റിസ്റ്റ് ആണ് ഇരുവരും.രണ്ടു വർഷത്തെ ജോലിക്ക് ഇടയിൽ ഇവർ പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ഇരു വിഭാഗത്തിന്റെയും ആചാരപ്രകാരമാണ് വിവാഹം നടന്നത്. ബാരാത്തിന് ശേഷം ഗുരുവായൂർ ക്ഷേത്രസന്നിധിയിലായിരുന്നു താലികെട്ട്.

Leave a Reply

Your email address will not be published. Required fields are marked *