കുന്നംകുളം:നവകേരള സദസ്സിൻ്റെ ഭാഗമായി നവീകരിച്ച ഗുരുവായൂർ – കുന്നംകുളം റോഡ് നാലു ദിവസം കൊണ്ട് തകർന്നു. കുന്നംകുളം ഗേൾസ് സ്കൂളിനും ആർത്താറ്റിനും ഇടയിലായി മുൻസിപ്പൽ വിശ്രമകേന്ദ്രത്തിനു സമീപമാണ് റോഡ് തകർന്നിട്ടുള്ളത്.15 അടിയോളം നീളത്തിലാണ് റോഡ് വിണ്ടുകീറിയിട്ടുള്ളത്.ഈ ഭാഗം റോഡ് നിരപ്പിൽ നിന്ന് അര അടിയോളം ഇടിഞ്ഞ് താഴ്ന്നിട്ടുമുണ്ട്.കഴിഞ്ഞ നവംബർ 28നാണ് സംസ്ഥാന പാത ചാവക്കാട് മുതൽ വടക്കാഞ്ചേരി വരെ ബിഎം,ബിസി നിലവാരത്തിൽ റോഡ് നവീകരണം തുടങ്ങിയത്.നവകേരള സദസ്സിൻ്റെ ഭാഗമായി മുഖ്യന്ത്രിയും മറ്റ് മന്ത്രിമാരും വടക്കാഞ്ചേരി മുതൽ കുന്നംകുളം വരെയും അവിടെ നിന്ന് ചാവക്കാട്ടേക്കും ഈ റേഡിലൂടെയാണ് നവകേരള സദസ്സിൽ പങ്കെടുക്കാനായി ബസ്സിൽ സഞ്ചരിച്ചത്.
തിങ്കളാഴ്ചയായിരുന്നു യാത്ര.രണ്ട് ദിവസം കഴിഞ്ഞതോടെ റോഡ് തകരുകയായിരുന്നു.റോഡിൻ്റെ പല ഭാഗത്തും പണി ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് കടന്നു പോകാൻ വളരെ തിരക്കിട്ടാണ് റോഡുപണി നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികളാണ് റോഡ് പണിക്കായി ഉപയോഗിച്ചിട്ടുള്ളതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
