തലസ്ഥാനത്ത് അരുംകൊല ;അഞ്ച് പേരെ വെട്ടിക്കൊന്നപ്രതി പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ വെട്ടിക്കൊന്ന് പ്രതി പൊലീസിൽ കീഴടങ്ങി. വെഞ്ഞാറമൂട് സ്വദേശി അഫാനാണ് (23) പൊലീസ് സ്റ്റേഷനിലെത്തിയത്.ആറുപേരെ താൻ വെട്ടിക്കൊന്നെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പെരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്. അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *