ഗുരുവായൂർ നഗരസഭ; സമഗ്ര വികസനം ലക്ഷ്യമിട്ട് വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.

ഗുരുവായൂർ: നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ടുള്ള വാർഷിക പദ്ധതി രൂപീകരണത്തിന്റെ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.
നവകേരളം സൃഷ്ടിക്കുന്നതിന് ജനകീയാസൂത്രണത്തിന് നിർണായകമായ പങ്ക് വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷം 2024 -25 വർഷത്തെ പദ്ധതിയിലേക്കുള്ള തയ്യാറെടുപ്പുകളുമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നത്.
വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്ന ആശയം മുൻനിർത്തി തൊഴിൽ സൃഷ്ടിപ്പിനും ശുചിത്വം, മാലിന്യ സംസ്കരണം,ടൂറിസം,അതി ദാരിദ്ര്യ നിർമാർജനം എന്നീ മേഖലകളിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതി നിർദ്ദേശങ്ങൾ ആണ് ഉയർന്നുവന്നത്.സർവതല സ്പർശിയായ ആശയങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾ ഗുരുവായൂരിന്റെ മാറ്റത്തെ വേഗതയിലാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ ,ഷൈലജസുതൻ, എ എസ് മനോജ് ,ബിന്ദു അജിത് കുമാർ,എ സായിനാഥൻ, കൗൺസിലർ കെ പി ഉദയൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ടി ശിവദാസൻ,സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു.നഗരസഭ കൗൺസിലർമാർ,പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ,
വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ.
തുടങ്ങി നൂറോളം പേർ  സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *