വിനായക ചതുർത്ഥി; കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരതി ഉഴിഞ്ഞ് ശോഭ യാത്ര ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:വിനായക ചതുർത്ഥി
ശോഭ യാത്രക്ക് തുടക്കമായി.ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഗണേശ സംഘമഭൂമിയായി കൃഷ്ണ നഗരി.
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ
നൂറ് കണക്കിന് ഗണേശ വിഗ്രങ്ങൾ രാവിലെ മുതൽ ശോഭ യാത്രയായി ഗുരുവായൂർ അമ്പലനടയിൽ സംഘമിച്ചു. ഉച്ചക്ക് 2 മണിയോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഘോഷയാത്ര ആരതി ഉഴിഞ്ഞ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂരിൽ നിന്ന് മഹാശോഭ യാത്ര ചാവക്കാട്‌ ദ്വാരക ബീച്ചിലേക്ക് ഉടനെ പുറപ്പെടും.തുടർന്ന്
വിനായക തീരത്ത് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യും.
വിനായക തീരത്ത് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ധർമ്മ ജാകരൺ പ്രമുഖ് വി.കെ വിശ്വനാഥൻ (വിശ്വൻ പാപ്പ) ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ ഗോഗുലം ഗോപാലൻ അദ്ധ്യക്ഷത വഹിക്കും.ജന.കൺവീനർ അഡ്വ.പവിത്രൻ,പി.വത്സലൻ, ടി.പി മുരളി തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *