അഷ്ടമിരോഹിണി; ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂര്‍:അഷ്ടമിരോഹിണി ആഘോഷങ്ങൾക്കായി ഗുരുവായൂരില്‍ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ചയാണ് ആഷ്ടമിരോഹിണി ആഘോഷങ്ങള്‍. പൊതുവരിയിൽ നിൽക്കുന്നവരുടെ ദർശനത്തിനാകും ദേവസ്വം മുൻഗണന നൽകുക. നിർമാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്കുനേരെ കൊടിമരംവഴി കയറ്റിവിടും. വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ ആറുമുതൽ നിയന്ത്രണം ഏർപ്പെടുത്തും. മുതിർന്ന പൗരൻമാർക്കുള്ള ദർശനം പുലർച്ചെ 4.30 മുതൽ 5.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയും മാത്രമായി നിജപ്പെടുത്തി. തദ്ദേശീയർക്ക് നിലവിൽ അനുവദിക്കപ്പെട്ട സമയത്ത് ദർശനം നടത്താം. അഷ്ടമിരോഹിണി നാളിൽ ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവരെ കൊടിമരം വഴി കയറ്റി വിടും.

Leave a Reply

Your email address will not be published. Required fields are marked *