ഗുരുവായൂർ ക്ഷേത്ര ത്തിൽ ഭണ്ഡാര വരവ് 4.59 കോടിരൂപ

ഗുരുവായൂർ:ക്ഷേത്രത്തിൽ ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4 ,59,66000
രൂപ. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 31ഉം,നിരോധിച്ച ആയിരം രൂപയുടെ 3ഉം ,അഞ്ഞൂറിൻ്റെ 71 കറൻസിയും ലഭിച്ചു.
കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
3,86416രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി
11,450രൂപയും,പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി
1,51758രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 52709 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 133153 രൂപയും ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *