പുന്നയൂർക്കുളം: പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് ന്റെ നേതൃത്വത്തിൽ കഴിഞ്ഞ പതിന്നാല് വർഷമായി എല്ലാമാസവും രണ്ടാമത്തെ ചൊവ്വാഴ്ച്ച കളിൽ നടത്തി വരുന്ന കാരുണ്യം കുടുംബസംഘമവും ഹോമിയോ മെഡിക്കൽ ക്യാമ്പും കിറ്റ് വിതരണവും കാരുണ്യം കോൺഫ്രൻസ് ഹാളിൽ വച്ചു നടന്നു.കാരുണ്യം വൈസ് ചെയർമാൻ ശരീഫ് പാണ്ടോത്തയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാരുണ്യം ചെയർമാൻ കുഞ്ഞി മുഹമ്മദ് വീട്ടിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ഷഫീക്ക് മനസ്സും ആരോഗ്യവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഹോമിയോ ഡോക്ടർമാരായ ജമാലുദ്ധീൻ , ഷെമീമ എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.ജന.സെക്രട്ടറി ഷംസുദീൻ ആറ്റുപുറം മരുന്ന് വിതരണത്തിന് നേതൃത്വം നൽകി.തുടർന്ന് അർഹതപ്പെട്ട നൂറോളം പേർക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
മനാഫ് വീട്ടിലവളപ്പിൽ അബു പരൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കാരുണ്യം വനിതാ വിംഗ് അധ്യക്ഷ സെഫിയ കുഞ്ഞി മുഹമ്മദ് നന്ദി പറഞ്ഞു.
കാരുണ്യം കുടുംബ സംഘമവും മെഡിക്കൽ ക്യാമ്പും..
