പുന്നയൂർക്കുളം:നാലപ്പാടൻ സ്‌മാരക സാംസ്ക്കാരിക സമിതിയുടെ138- മത് നാലപ്പാടൻ ജൻമദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള നാലപ്പാടൻ പുരസ്കാരം സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദന് തുഞ്ചത്ത് എഴുത്തച്‌ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ സി.ആർ.പ്രസാദ് സമ്മാനിച്ചു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ സമിതി പ്രസിഡൻ്റ് ടി.പി.ഉണ്ണി അധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പി ഗോപാലൻ, ഉമ്മർ അറക്കൽ, സരിത അശോകൻ നാലപ്പാട്ട്,എ.കെ.സതീഷ് കുമാർ, ചോ മുഹമ്മദുണ്ണി, പി.രാമദാസ് തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ കോമളവല്ലിയുടെ കവിതാ സമാഹാരം പ്രകാശനവും നടന്നു
നാലപ്പാടൻ പുരസ്കാരം സച്ചിദാനന്ദന് സമർപ്പിച്ചു
