വാടാനപ്പള്ളി :ചേറ്റുവയിൽ വീടിൻ്റെ ടെറസിന് മുകളിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ .ചേറ്റുവ ജാറത്തിനു കിഴക്കുഭാഗത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടിൽ ധനീഷ്( ചക്കര (22) നെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് വാടാനപ്പള്ളി ഇൻസ്പെക്ടർ ബി.എസ് ബിനു ,എസ് ഐ റഫീഖ്,സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ എൻ.ആർ സുനീഷ് ,വനിത സിപിഒ സുമി ,സി പി ഒ ഷിജിത്ത് എന്നിവർ നടത്തിയ പരിശോധനയിലാണ് വീടിൻ്റെ മുകളിൽ ടെറസിൽ ചെടിച്ചട്ടിയിൽ വളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. തീരദേശ മേഖലയിലെ ലഹരി വില്പനക്കാർക്കെതിരെ വരും ദിവസങ്ങളിലും കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Related Posts
അഞ്ഞൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് കത്തോലിക്ക പള്ളിയിൽ സംയുക്ത തിരുനാളിനു കൊടിയേറി
- admin
- November 7, 2025
- 0
വടക്കേക്കാട്: അഞ്ഞൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും വി.സെബാസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി, വി. ഫാദർ ഷോൺസൺ ആക്കാമറ്റത്തിൽ വി.കുർബാനയും തിരുകർമ്മങ്ങളും നടത്തി. കൈക്കാരന്മാരായ ജോൺസൺ […]
മകര സംക്രമദിനത്തിൽ ഗുരുവായൂരപ്പ തിരുസന്നിധിയിൽ വാദ്യ പ്രതിഭാസേവ
- admin
- January 15, 2026
- 0
ഗുരുവായൂർ:മകരസംക്രമ ദിനത്തിൽവാദ്യ പ്രതിഭാ കലാകാരന്മാരും , തിരുവെങ്കിടം ക്ഷേത്ര കോമരവും സംഘവും ഗുരുവായൂരപ്പന് മുന്നിൽവാദ്യഅർച്ചനസമർപ്പിച്ച് സേവ നടത്തി. ദേശ പറയാടൊനുബന്ധിച്ച് ഗരുവായൂർ ക്ഷേത്ര പരിസരത്ത്ഗുരുവായൂരപ്പന്റെ അനുഗ്രഹം നേടി നടത്തപ്പെടുന്ന വാദ്യസേവ ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ചു. […]
ചിന്മയ മിഷൻ ഗുരുവായൂർ സെന്ററിൽ ഗീതാ സത്സംഗം നടത്തി
- Ramesh Chembil
- May 23, 2025
- 0
ഗുരുവായൂർ:ചിന്മയ മിഷൻ ഗുരുവായൂർ സെന്ററിൽ കാസർഗോഡ് നീലേശ്വരം ചിന്മയമിഷൻ ആചാര്യൻ വിശ്വാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ഭഗവദ്ഗീതാ സത്സംഗം നടത്തി.ഭഗവദ്ഗീതയുടെ മൂന്നാം അദ്ധ്യായത്തെ ആധാരമാക്കി പ്രഭാഷണം നടത്തി.ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ.എൻ.വിജയൻ മേനോൻ, സിക്രട്ടറി സി.സജിത് […]
