മകര സംക്രമദിനത്തിൽ ഗുരുവായൂരപ്പ തിരുസന്നിധിയിൽ വാദ്യ പ്രതിഭാസേവ

ഗുരുവായൂർ:മകരസംക്രമ ദിനത്തിൽവാദ്യ പ്രതിഭാ കലാകാരന്മാരും , തിരുവെങ്കിടം ക്ഷേത്ര കോമരവും സംഘവും ഗുരുവായൂരപ്പന് മുന്നിൽവാദ്യഅർച്ചനസമർപ്പിച്ച് സേവ നടത്തി. ദേശ പറയാടൊനുബന്ധിച്ച് ഗരുവായൂർ ക്ഷേത്ര പരിസരത്ത്ഗുരുവായൂരപ്പന്റെ അനുഗ്രഹം നേടി നടത്തപ്പെടുന്ന വാദ്യസേവ ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ചു. തിരുവെങ്കിടം ക്ഷേത്ര കോമരം ചൊവ്വല്ലൂർ ശ്രീധരൻ വെളിച്ചപ്പെട്ട് പൂക്കുല കുറ്റികളുടെയും , കുത്ത് വിളക്കിന്റെ അകമ്പടിയിൽ ഒന്നര മണിക്കൂർ നീണ്ട് നിന്ന സംക്രമ വാദ്യ സേവയിൽ വാദ്യ ശ്രേഷ്ഠ പ്രതിഭകളായ ചൊവ്വല്ലൂർ മോഹനൻ,ഇരിങ്ങപ്പുറം ബാബു, ഗുരുവായൂർ കമൽനാഥ്, ഗുരുവായൂർ അജി, ശശികണ്ണത്ത്, ഗോകുൽ ഗുരുവായൂർ , ഉണ്ണികൃഷ്ണൻ അരികന്നിയൂർ, ദാസൻ എടവന ,ഗുരുവായൂർ സുരേഷ്, പട്ടിക്കാട് സന്തോഷ് എന്നിവർസാരഥ്യം നൽകി. വാദ്യസേവ സമർപ്പണത്തിന് തിരുവെങ്കിടംക്ഷേത്രഭാരവാഹികളായ ശശി വാറണാട്ട്, ഇ രാജു , ബാലൻ വാറണാട്ട്, ഹരി കൂടത്തിങ്കൽ, ശിവൻ കണിച്ചാടത്ത് എന്നിവർനേതൃത്യം നൽകി. ഇരുപത്തിയഞ്ചോളം വാദ്യ കലാകാരന്മാരാണ് വാദ്യസേവയിൽ അണിനിരന്നത്

Leave a Reply

Your email address will not be published. Required fields are marked *