ചാവക്കാട്:വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അറ്റുപോയി. മുത്തകുന്നം പറവൂർ ദേശീയപാതയിൽ അണ്ടികുന്നം കവലയിലായിരുന്നു അപകടം.കുളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയ്ക്കാണ് പരിക്കേറ്റത്.എതിരെ വന്ന ഗ്യാസ് ടാങ്കർ ലോറിയിൽ കൊമ്പ് ഇടിക്കുകയായിരുന്നു. ആനയെ മുവ്വാറ്റുപുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു.രക്ത സ്രാവം മൂലം ക്ഷീണിച്ച് അവശനായ ആനയെ ചാവക്കാട് മണത്തലയിലെത്തിച്ച് ചികിത്സ നല്കി വരുന്നു.വിവരമറിഞ്ഞ് സോഷ്യൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം കെ രഞ്ജിത്ത്, എസ് എഫ് ഒ ഗ്രേഡ് എം.ഡി അനിൽ എന്നിവർ ചാവക്കാട് മണത്തലയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.ഇന്ന് പുലർച്ചയോടെയാണ് അപകടം.സംഭവം ശ്രദ്ധയിൽ പെട്ടിട്ടും ഇടിച്ച ടാങ്കർ ലോറി നിർത്താതെ പോയി.വേദന കൊണ്ട് പുളഞ്ഞ ആനയ്ക്ക് തൃശൂരിൽ നിന്നുള്ള ഡോക്ടർമാർ എത്തിയാണ് പ്രാഥമിക ശുശ്രുഷ നൽകിയത്.
Related Posts
വാഹനാപകടം; മൂന്ന് പേർക്ക് പരുക്ക്
- Ramesh Chembil
- January 11, 2024
- 0
അഞ്ഞൂർ: പാലത്തിനു സമീപം ഇന്നോവ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരു കുട്ടിയsക്കം 3 പേർക്ക് പരുക്കേറ്റു.അഞ്ഞൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാർക്കുമാണ് നിസാരമായി പരുക്കേറ്റത്.ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.ഇന്ന് വൈകിട്ട് 4.30 […]
കെ എച്ച് ആർ എ വാഹന പ്രചരണ ജാഥക്ക് ഗുരുവായൂരിൽ സ്വീകരണം
- Ramesh Chembil
- February 12, 2025
- 0
ഗുരുവായൂർ: കേരള ഹോട്ടൽ ഏൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ്റെ (കെ.എച്ച്. ആർ.എ)14,15,16 തിയ്യതികളിലായി തൃശൂർ ലുലു കൺവെൻഷൻ സെൻ്റിൽ നടക്കുന്ന 60ാം സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് തൃശൂർ ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ ക്യാപ്റ്റനായ വാഹന […]
നിരവധി മോഷണ-ലഹരി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ തിരൂർ പോലീസ് പിടികൂടി
- admin
- October 17, 2025
- 0
തിരൂർ: മോഷണം, ലഹരി കടത്ത്, അടിപിടി ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ പൊന്നാനി മാറഞ്ചേരി സ്വദേശി മുഖത്തേയിൽ വീട്ടിൽ റഫീഖ് ( ഷെഫീഖ് (39)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം, പൊന്നാനി, വളാഞ്ചേരി, […]
