അഞ്ഞൂർ: പാലത്തിനു സമീപം ഇന്നോവ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരു കുട്ടിയsക്കം 3 പേർക്ക് പരുക്കേറ്റു.അഞ്ഞൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാർക്കുമാണ് നിസാരമായി പരുക്കേറ്റത്.ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.ഇന്ന് വൈകിട്ട് 4.30 ഓടെ അഞ്ഞൂർ പാലത്തിനു സമീപത്തു വച്ചായിരുന്നു അപകടം. കുന്നംകുളം ഭാഗത്തു നിന്ന് വരികയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയുടെ മുൻവശം ഹെഡ് ലൈറ്റ് തകർന്നു.
അപകടത്തിനു ശേഷം നിറുത്താതെ പോകാൻ ശ്രമിച്ച കാർ നാട്ടുകാർ തടഞ്ഞു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്നോവ കാറും ഡ്രൈവർ ചിറക്കൽ സ്വദേശി അനാനെയും കസ്റ്റഡിയിലെടുത്തു
