കരിയർ എക്സ്പ്പോ: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോ. 10,11തീയതികളിൽ

ചാവക്കാട്:പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസലിംഗ് സെൽ ഹയർ സെക്കൻ്ററി കുട്ടികളുടെ ഉന്നതപഠനത്തിനും അവരുടെ അഭിരുചിക്കും താല്പര്യത്തിനും ഇണങ്ങിയ തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടി കരിയർ എക്സ്പ്പോ സംഘടിപ്പിക്കുന്നു. സംസ്ഥാന തലത്തിൽ നടക്കുന്ന പരിപാടിയുടെ പ്രാരംഭഘട്ടം ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ ” മിനി ദിശ” കരിയർ എക്സ്പ്പോ ചാവക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഒക്ടോ. 10,11 തിയ്യതികളിലായി നടക്കും. ഗുരുവായൂർ
നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭകൗൺസിലർ ജ്യോതി ആർ നാഥ് അധ്യക്ഷയാകും.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മുഖ്യാതിഥിയാകും.ഹയർ സെക്കൻ്ററി കുട്ടികളുടെ ഉന്നത പഠന വഴികാട്ടിയായി വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *