അണ്ടത്തോട് തങ്ങള്‍പടിയില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ച് ആറുപേര്‍ക്ക് പരുക്ക്.

പുന്നയൂർക്കുളം:അണ്ടത്തോട് തങ്ങള്‍പടിയില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ച് യാത്രക്കാരായ ആറുപേര്‍ക്ക് പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അബ്ദുറഹ്‌മാന്‍ (60), അഷ്റഫ് (49), റാബിയ (49), നഷവ (21), നാജി (15), ലിസ്മ (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടം നടന്നത്. കൊയിലാണ്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ തങ്ങള്‍പടി പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ഡൈവര്‍ഷന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച റോഡില്‍ നിന്നും നിലവിലെ റോഡിലേക്ക് ഇറക്കുന്നതിനിടയാണ് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചത്. അപകടത്തില്‍ പരിക്കുപറ്റിയവരെ അണ്ടത്തോട് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടർന്ന് ഇവരെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *