വടക്കേകാട്:തൊഴിയൂർ റഹ്മത്ത് സ്കൂളിന് സമീപം സൈക്കിളും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സൈക്കിൾ യാത്രക്കാരൻ തൊഴിയൂർ സ്വദേശി കോടത്തൂർ വീട്ടിൽ ശശി(60), സ്കൂട്ടർ യാത്രക്കാരൻ ഗുരുവായൂർ സ്വദേശി വലിയകത്ത് വീട്ടിൽ ഷാമിർ(19)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വൈലത്തൂർ എക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശശിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാളെ വിദഗ്ധ ചികിത്സക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 8.20 ഓടെയാണ് അപകടം നടന്നത്
Related Posts
പുന്നയൂരിൽ ഇനി കാന്താരി വിളയും
- Ramesh Chembil
- June 19, 2024
- 0
പുന്നയൂർ: ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി പഞ്ചായത്തിലെ ഇരുപത് വാർഡുകളിൽ 100 യൂണിറ്റുകളിലായി 5000 കാന്താരി തൈകൾ നടും.പുന്നയൂർ പഞ്ചായത്തിലെ വനിത കൃഷിക്കൂട്ടങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് കാന്താരിമുളക് കൃഷി ചെയ്യുക. വിപണന സാധ്യത ഏറെയുള്ള […]
ഗുരുവായൂരപ്പന് വഴിപാടായി ദശാവതാര വിളക്കുകളും ആമ വിളക്കും സമർപ്പിച്ചു
- Ramesh Chembil
- July 2, 2024
- 0
ഗുരുവായൂർ:ഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും.ഒപ്പം ഭഗവാന് ചാർത്താൻ ഒരു സ്വർണ്ണമാലയും സമർപ്പിച്ചു.ഇന്ന് വൈകുന്നേരം ദീപാരാധന സമയത്തായിരുന്നു സമർപ്പണം.പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാർ […]
വടക്കേക്കാട് ഓണം വിപണനമേള നടത്തി
- Ramesh Chembil
- September 12, 2024
- 0
വടക്കേക്കാട്: കുടുംബശ്രീ സിഡിഎസ്,കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ഓണം വിപണനമേള പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജിൽസി ബാബു അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ശ്രീരാഗ്,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ […]
