കോൾ പാടങ്ങളിലെ മോട്ടോർ കേബിളുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കുന്നംകുളം: കോൾ പാടത്തെ മോട്ടർ പുരയിൽ സ്ഥാപിച്ച മോട്ടോറുകളിലെ കേബിളുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. വെങ്ങിലശ്ശേരി നന്ദിപുലം വീട്ടിൽ  അനീഷി(33)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ പതിനൊന്നാം തീയതി വൈകിട്ട് 6.30നും പന്ത്രണ്ടാം തീയതി പകൽ 11 മണിക്കും ഇടയിലാണ് മോഷണം നടന്നത്.മങ്ങാട് കോട്ടിയാട്ടുമുക്ക് കോൾപ്പടവിൽ പുഞ്ച കൃഷിക്ക് വേണ്ടി കേരള സർക്കാരിന്റെ കെഎൽഡിസി പദ്ധതി പ്രകാരം സ്ഥാപിച്ച മോട്ടോർ സ്റ്റാർട്ടറുമായി കണക്ട് ചെയ്തിരുന്ന മീറ്ററിന് 5000 രൂപ വില വരുന്ന 15 മീറ്ററോളം കേബിളുകളാണ് മോഷണം പോയത്. 75,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *