കുന്നംകുളം:റീട്ടെയിൽ റേഷൻ ഡീലേഴ്സ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടുമെന്ന് സംയുക്ത സമരസമിതി ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു.യോഗത്തിൽ ജില്ലാ കൺവീനർ സെബാസ്റ്റ്യൻ ചൂണ്ടൽ അധ്യക്ഷത വഹിച്ചു.
എ കെ ആർ ആർ ഡി എ,കെ എസ് ആർ ആർ ഡി എ, കെ ആർ യു – സി ഐ ടി യു,കെ എസ് ആർ ആർ ഡി എ(അടൂർ പ്രകാശ്) എന്നീ സംഘടനകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും
