പുന്നയൂർക്കുളം:അതിമാരക ലഹരി മരുന്നായ 1.5 ഗ്രാം എം ഡി എം എ യുമായി യുവതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36) യെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വില്പനക്കായി വീട്ടിൽ എം ഡി എം എ സൂക്ഷിച്ച് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് വടക്കേക്കാട് എസ് എച്ച് ഒ സതീഷ് കെ യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്കോഡ് അംഗങ്ങൾ എസ് ഐ മാരായ ആനന്ദ് കെ.പി, സാബു പി എസ്, സുധീർ പി എ , സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ചിത്ത് കെ സി,റോഷ്നി,അനൂപ് എന്നിവർ ചേർന്ന്ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിമാരക ലഹരി മരുന്നായ 1.5 ഗ്രാം എം ഡി എം എ യുമായി യുവതി വടക്കേക്കാട് പോലീസിൻ്റെ പിടിയിൽ
