വടക്കേക്കാട്:ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മൂന്നാം കല്ല് സവർക്കർ സേവാസമിതി കല്ലൂർ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിപുലമായ ആഘോഷങ്ങൾ ഒരുക്കി.നാളെ ഉച്ചക്ക് മാതൃസമിതിയുടെ നേതൃത്വത്തിൽ പ്രസാദഊട്ട്, വൈകീട്ട് 4 ന് വടക്കേക്കാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മഹാശോഭയാത്ര ക്ഷേത്രത്തിൽ സമാപിക്കും.തുടർന്ന് പ്രസാദ വിതരണം, കുട്ടികളുടെ കലാവിരുന്ന്, ഇന്ന് രാത്രി 7 ന് കൊച്ചിൻ സ്റ്റാർ ബ്ലൂ ഡയമണ്ടിൻ്റെ ഗാനമേള എന്നിവയുണ്ടാകും.ശ്രീകൃഷ്ണ ജയന്തി ദിവസം വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 10 ന് ക്ഷേത്രത്തിൽ ഇലക്ട്രിക് ആനയെ നടയിരുത്തൽ ചടങ്ങ് നടക്കും.ദില്ലിആസ്ഥാനമായി പ്രവർത്തിക്കുന്ന പെറ്റ എന്ന സംഘടനയാണ് ആനയെ നടയിരുത്തുന്നത്.ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലാണ് ആനയെ ക്ഷേത്രത്തിലേക്ക് സ്പോൺസർ ചെയ്തിട്ടുള്ളത്
ശ്രീകൃഷ്ണജയന്തി… വിപുലമായ ആഘോഷങ്ങളൊരുക്കി മൂന്നാംകല്ല് സവർക്കർ സേവാ സമിതി
