ആർദ്രകേരളം പുരസ്കാരം ഗുരുവായൂർ നഗരസഭയ്ക്ക്

ഗുരുവായൂർ: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം പുരസ്ക‌ാരം ഗുരുവായൂർ നഗരസഭക്ക്. 10 ലക്ഷം രൂപയാണ് പുരസ്കാര തുക.മന്ത്രി വീണാ ജോർജാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആ വിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതികൾ പരിഗണിച്ചാണ് ഗുരുവായൂർ നഗരസഭക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *