പുന്നയൂർ:ദേശീയപാത മന്ദലാംകുന്നിൽ പി ഡബ്ല്യു ഡി റോഡ് അടിപ്പാത ഇല്ലാതെ അടച്ചുപൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ പറഞ്ഞു. മന്ദലാംകുന്ന് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസും ദേശീയപാത ഉപരോധവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ പ്രയാസമനുഭവിക്കുമ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ മാറി നിൽക്കുന്നതും അംഗീകരിക്കാനവില്ല. നുണ പറഞ്ഞൊന്നും അധികകാലം രക്ഷപ്പെടാൻ ആർക്കും കഴിയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർവ്വകക്ഷി കൂട്ടായ്മ ചെയർമാൻ പി.കെ ഹസ്സൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ആമുഖ പ്രഭാഷണം നടത്തി.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കമറുദ്ദീൻ,എ.എം അലാവുദ്ദീൻ,എം കുഞ്ഞുമുഹമ്മദ്,യഹിയ മന്ദലാംകുന്ന്,കെ.എം ഹൈദരലി,റഖീബ് തറയിൽ,വിസലാം,എം.കെ അബൂബക്കർ എന്നിവർ സംസാരിച്ചു. കൺവീനർ പി.എ നസീർ സ്വാഗതവും യൂസഫ് തണ്ണിതുറക്കൽ നന്ദിയും പറഞ്ഞു.ആലത്തയിൽ മൂസ,എം കമാലുദ്ദീൻ ഹുസൈൻ എടയൂർ,ടി കെ താഹിർ,നജീബ് കുന്നിക്കൽ,ആർ.എസ് ഷക്കീർ,അൻവർ സാദാത്ത്,എം.ടി റിയാദ് എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ സദസ്സിനെ തുടർന്ന് നൂറുകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു.സമരക്കാരെ പൊലീസ് പിടിച്ചു മാറ്റിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
പി.ഡബ്ല്യു.ഡി റോഡ് അടിപ്പാത ഇല്ലാതെ അടച്ചു പൂട്ടുന്നത് അംഗീകരിക്കാനാവില്ല-പി സുരേന്ദ്രൻ
