വടക്കേക്കാട്:ജില്ലയിൽ തന്നെ ആദ്യത്തെ ഹൂഗോ സിൽവർ സ്ക്രീൻ പ്രോജക്ടറോട് കൂടി വടക്കേക്കാട് അഞ്ഞൂരിൽ
മള്‍ട്ടിപ്ലസ് തിയ്യറ്റര്‍ കോംപ്ലക്‌സ് അത്യാധുനിക സൗകര്യങ്ങളോടെ
ഫെബ്രു.12ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബി സിനിമാസ് എന്ന പേരിൽ ഒറ്റ മേൽക്കൂരയിൽ രണ്ട് സിനിമ തിയേറ്ററുകൾ ആണ് ഒരുക്കിയിട്ടുള്ളത്.സ്ക്രീൻ ഒന്നിൽ 400 സീറ്റിംഗ് കപ്പാസിറ്റിയും സ്ക്രീൻ രണ്ടിൽ 200 സീറ്റിംഗ് കപ്പാസിറ്റിയും ഉണ്ട്. സ്ക്രീൻ ഒന്നിൽ ഫോർ കെ സിൽവർ പ്രൊജക്റ്റ് ഹൂഗോ സിൽവർ സ്ക്രീന് 40 ഇഞ്ച് വീതിയും 18 ഇഞ്ച് ഉയരവും ഉണ്ട്. സ്ക്രീൻ രണ്ടിൽ 32 ഇഞ്ച് വീതിയും 14 ഇഞ്ച് ഉയരവുമുള്ള ലാസ്സർ പ്രോജക്ട് സ്ക്രീൻ ആണ് ഒരുക്കിയിട്ടുള്ളത്. ഡെപ്ത് ക്ലാരിറ്റി എന്നിവയോടെ ഡോൾബി അറ്റ് മോ സൗണ്ട് സിസ്റ്റം ജെബി എൽ സ്പീക്കർ ഉപയോഗിച്ചാണ് ഒരുക്കിയിട്ടുള്ളത്.പുഷ്ബാക്ക്, ലെഗ്ഗ് സ്പൈസ് എന്നിവയോട് കൂടി ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.12ന് വൈകിട്ട് 5 മണിക്ക് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ സിനിമ നടൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. 14 ന് പുതിയ റിലീസ് സിനിമകളായ ബ്രോമൻസ്,ദാവീദ്, പൈങ്കിളി എന്നിവ പ്രദർശിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് തിയേറ്റർ ഉടമ. വടക്കേക്കാട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എംസി മൂവീസിന്റെ അണിയറ പ്രവർത്തകരാണ് ഏറ്റവും പുതിയ മോഡലിൽ ബി സിനിമാസ് ഒരുക്കിയിട്ടുള്ളത്. ദിവസവും മോണിംഗ് ഷോ, നൂൺ ഷോ, മാറ്റ്നി,ഫസ്റ്റ് ആൻഡ് സെക്കൻഡ് എന്നിവയ്ക്ക് പുറമെ സ്പെഷ്യൽ ഷോകളും ഉണ്ടായിരിക്കും. ബെന്നോ മാറോക്കി,ഡോ.അലൻ ബെന്നോ,മാർക്ക് ബന്നോ,വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
ജില്ലയിലെ ആദ്യത്തെ ഹൂഗോ സിൽവർ സ്ക്രീൻ പ്രോജക്ടർ വിസ്മയം തീർക്കാൻ ബി സിനിമാസ് ഒരുങ്ങി… ഉദ്ഘാടനം ഫെബ്രു.12 ന്
