ഗുരുവായൂർ നഗരസഭ ഹരിത പ്രഖ്യാപനം നടത്തി

ഗുരുവായൂർ:നഗരസഭ
ഹരിത പ്രഖ്യാപനം നടത്തി.നഗരസഭ പ്രദേശത്തെ സ്കൂളുകൾ, കലാലയങ്ങൾ,
സ്ഥാപനങ്ങൾ
തുടങ്ങി വിവിധ മേഖലകളിൽ ശുചിത്വ മികവ് പുലർത്തിയവരെ നഗരസഭ അവാർഡ് നൽകി ആദരിച്ചു.ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ .എസ് മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ
എം കൃഷ്ണദാസ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
പൊതുമരാമത്ത് കമ്മിറ്റി
ചെയർ പേർസൺ ബിന്ദു അജിത് കുമാർ, മാലിന്യ മുക്തം നവകേരളം ജില്ലാ കോർഡിനേറ്റർ
സി.ദിദിക,ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ,
സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ്,സി.കാർത്തിക, നവകേരള മിഷൻ അസി. കോർഡിനേറ്റർ രാജി, കൗൺസിലർമാർ,
സ്കൂൾ,കോളേജ് പ്രതിനിധികൾ, സ്ഥാപന പ്രതിനിധികൾ,തുടങ്ങി വിവിധ മേഖലകളിലുള്ളവർ യോഗത്തിൽ സംബന്ധിച്ച.മാലിന്യ പരിപാലന രംഗത്ത് മികവ് പുലർത്തിയ സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിച്ചിട്ടുള്ളത്.
നഗരസഭ പ്രദേശം ശുചിത്വത്തോടെ പരിപാലിക്കുന്നതിന്
പൊതുജനങ്ങൾ നഗരസഭയുടെ ശുചിത്വ പരിപാടികളുമായി സഹകരിക്കണമെന്ന് ചെയർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *