ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം 24-ന്; നന്ദഗോവിന്ദം ഭജൻസ് ഇന്ന്

ചാവക്കാട്:വിശ്വനാഥക്ഷേത്രത്തിലെ ആറാട്ട് ഉത്സവം 24-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ശിവരാത്രി ദിനമായ 15-ന് വൈകീട്ട് 7.30-ന് ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി ഉത്സവത്തിന് കൊടിയേറ്റും.തുടര്‍ന്ന് നന്ദഗോവിന്ദം ഭജന്‍സ്,തിരുവാതിരക്കളി എന്നിവ ഉണ്ടാവും.കൊടിയേറ്റ ദിനമായ 15 മുതല്‍ ഉത്സവ ദിവസം വരെ ദിവസവും അന്നദാനം, വൈകീട്ട് നൃത്തം, ഓട്ടന്‍തുള്ളല്‍, നാടകം, ഗാനമേള തുടങ്ങീ കലാപരിപാടികള്‍ ഉണ്ടാവും. ഉത്സവദിനമായ 24-ന് രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ഉച്ചക്ക് മൂന്നിന് എഴുന്നള്ളിപ്പ്, 6.30-ന് ദീപാരാധന, വൈകീട്ട് 6.40 മുതല്‍ വിവിധ കരകളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ എന്നിവ ഉണ്ടാവും.രാത്രി എട്ടോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ 30-ലേറെ ആനകള്‍ അണിനിരക്കും.രാത്രി 9.30-ന് ആറാട്ട് എഴുന്നള്ളിപ്പ്, 10.30-ന് ആറാട്ടും തുടര്‍ന്ന് കൊടിയിറക്കലും നടക്കും.ഭാരവാഹികളായ പ്രസിഡന്റ് കെ.പ്രധാന്‍,സെക്രട്ടറി കെ.ആര്‍.രമേഷ്,വി.ആര്‍.മുരളീധരന്‍,കെ.എസ്.അനില്‍, പി.പി.രാജന്‍, എന്‍.എസ്.രത്‌നകുമാര്‍, എ.എസ്. രാജന്‍,എം.എസ്.ജയപ്രകാശ്,പി.വി.മോഹനന്‍ എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *