ഗുരുവായൂർ:ശബരിമല ക്ഷേത്രവും സ്വത്തും സംരക്ഷിക്കുക ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്നാവിശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് കമ്മറ്റിയും ഭക്തജന കൂട്ടായ്മയും സംയുക്തമായി നാമ ജപ യാത്ര സംഘടിപ്പിച്ചു. താലൂക്ക് പ്രസിഡണ്ട് സോമൻ തിരുനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ്കാക്കശ്ശേരി,. സംസ്ഥാന സെക്രട്ടറി മുരളിധരൻ മലപ്പുറം,. വി എച്ച്പി ഗുരുവായൂർ ജില്ല സെക്രട്ടറി അനൂപ്ശർമ്മ എന്നിവർ സംസാരിച്ചു. അനിൽ തളിക്കുളം. ശശി ആനക്കോട്ടിൽ, സുനിൽകൗക്കാനപ്പെട്ടി,ഷിജോയ് താഴിശ്ശേരി, ശരത്ത്, വിമൽ , സുബ്രമണ്യൻ, നിർമ്മലൻ എന്നിവർ നേതൃത്വം നൽകി
ഹിന്ദു ഐക്യവേദിയും ഭക്തജന കൂട്ടായ്മയും സംയുക്തമായി നാമ ജപ യാത്ര സംഘടിപ്പിച്ചു
