പുന്നയൂർക്കുളം:വടക്കേക്കാട് നിയന്ത്രണം വിട്ട് കാർ സ്കൂട്ടർ തകർത്ത് സമീപത്തെ കടയിൽ ഇടിച്ചു നിന്നു.ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് അപകടം.വടക്കേക്കാട് എരിഞ്ഞിപ്പടിയിൽ നമ്പാടൻ ഇൻഷൂറൻസ് സ്ഥാപനത്തിനു മുന്നിലാണ് അപകടം.നിയന്ത്രണം വിട്ട കാർ സ്കൂട്ടർ തകർത്ത് നമ്പാടൻ ഇൻഷൂറൻസ് സ്ഥാപനത്തിൽ ഇടിച്ചു നില്ക്കുകയായിരുന്നു. സ്ഥാപനത്തിൻ്റെ നെയിംബോർഡും തൂണുകളും സാധനങ്ങൾ സൂക്ഷിക്കുന്ന ഇരുമ്പു കൂടും തകർത്തു.കുന്നംകുളം ഭാഗത്തു നിന്നു വന്നിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു. വടക്കേക്കാട് സ്വദേശിയുടെതാണ് അപകടത്തിൽപ്പെട്ട കാർ.അപകട സമയം കാറിൽ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നുവെങ്കിലും ഇവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു
ദൃശ്യങ്ങൾ കാണാം..
