ചാലിശേരി പൊലീസ് കാപ്പ ചുമത്തിയ സഹോദരങ്ങളെ   തടങ്കലിലാക്കി 

ചാലിശ്ശേരി: പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊതുജനങ്ങൾക്ക് സമാധന ലംഘനം വരുത്തിയ ഏഴോളം വധശ്രമ കേസുകളിൽ ഉൾപ്പെടെ പ്രതിയായ  തിരുമിറ്റക്കോട്, ഇരുമ്പകശ്ശേരി  പള്ളത്ത് വീട്ടിൽ ജുബൈർ(26), ജുനൈദ് (23) എന്നീ സഹോദരങ്ങളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആറ് മാസത്തേക്ക്  കരുതൽ തടങ്കലിൽ പാർപ്പിച്ചു. കഴിഞ്ഞ വർഷം ചാലിശേരി പോലീസ്’ സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകരയിൽ വെച്ച്  വിനോദയാത്ര സംഘത്തിലെ  പെൺകുട്ടികളെ അശ്ലീല കമൻ്റ് ചെയ്തത് ചോദിച്ചതിലുള്ള വിരോധതത്താൽ പ്രതികൾ വിനോദയാത്ര നടത്തിയ ടൂറിസ്റ്റ് ബസിൻ്റെ ചില്ല് തകർത്ത് യാത്ര ചെയ്തിരുന്നവരെ ആക്രമിച്ച് കൊലപാതകശ്രമം നടത്തിയകേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചത് .പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസ് ശുപാർശയിൽ ഷൊർണ്ണൂർ ഡിവൈ എസ് പി പി.സി. ഹരിദാസിൻ്റ നേതൃത്വത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ് കുമാർ ,   സബ് ഇൻസ്പെക്ടർ വി.ആർ റനീഷ് ,സീനിയർ സി.പി.ഒ.സുനിൽകുമാർ ,സി.പി.ഒ ടി.ജി.പ്രതീഷ് എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *