പുന്നയൂർക്കുളം കിഴക്കേ ചെറായി കൊഴപ്പാ മഠം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

പുന്നയൂര്‍ക്കുളം. കിഴക്കേചെറായി കൊഴപ്പാമഠം ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി ശശി ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, വഴിപാട് എന്നിവ നടന്നു. തുടര്‍ന്ന് നടന്ന സമൂഹസദ്യയില്‍ ജാതിമതഭേദമന്യേ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു.രാത്രി താലം എഴുന്നള്ളിപ്പ് ഉണ്ടായി.കരിപ്പോട്ട് ശിവദാസന്‍, ചേന്ദ്രാന്‍ ഗോപി, കുമാരന്‍ വണ്ടിരിക്കല്‍, കൊഴപ്പാമഠം വിജയന്‍, ധനീഷ് പേങ്ങാട്ടയില്‍, അനില്‍കുമാര്‍ കരിപ്പോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *