വടക്കേക്കാട്:മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രത്തിൽ മോഷണം. പതിനായിരം രൂപയോളം നഷടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സമീപത്തുള്ള ഉപദേവതയായ
പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ മേഷണത്തിനായി ശ്രമിക്കുന്നതിനിടെ സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുകയും വിവരം ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയുമായിരുന്നു.തുടർന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ മണി കുട്ടൻ, രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്
ഉമാമഹേശ്വര ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം പൊളിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 7.30 നാണ് നട അടച്ചത്. ഇതിനു ശേഷം ക്ഷേത്രത്തിൽ ആളുകൾ ഒഴിഞ്ഞ തക്കത്തിനാണ് മേക്ഷണം നടത്തിയിട്ടുള്ളത്. ഒരു മാസം കഴിഞ്ഞു ഈ ഭണ്ഡാരം തുറന്നിട്ട്. കഴിഞ്ഞ15 മുതൽ 24 വരെ ക്ഷേത്രത്തിൽ സപ്താഹം, നവരാത്രി ആഘോഷം എന്നിവ ഉണ്ടായിരുന്നു, തൊട്ടടുത്തുള്ള വേട്ടക്കൊരു മകൻ ക്ഷേത്രത്തിൻ്റെ ഭണ്ഡാരവും തുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.ക്ഷേത്രം ഭാരവാഹികൾ നല്കിയ പരാതിയിൽ വടക്കേക്കാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു
