തൊഴിയൂരിൽ വാഗണർകാറും ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം

അഞ്ഞൂർ :തൊഴിയൂർ താഴിശ്ശേരി സ്റ്റോഴ്സിന് സമീപം വാഗണർ കാറും ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഓട്ടോ പാടത്തേക്ക് മറിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.ഇന്ന് രാവിലെ 9.30 ഓടെ യാണ് സംഭവം. കോട്ടപ്പടി ഭാഗത്തു നിന്ന് വരികയായിരുന്ന കാർ അഞ്ഞൂരിൽ നിന്ന് വരികയായിരുന്ന ഓട്ടോയിൽ ഇടിച്ചാണ് അപകടം. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് കാറ്.പ്രദേശത്ത് അപകടം പതിവാകുന്നുണ്ട് റോഡിന്റെ ഇരുവശങ്ങളിലും പാർശ്വ കെട്ടാത്തതും ബാരിക്കേഡുകൾ നിർമിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *