പുന്നയൂർക്കുളം:ജി.എം.എൽ.പി. സ്കൂൾ വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ടി. തസ്നി അധ്യക്ഷത വഹിച്ചു. പ്രവാസി സാഹിത്യകാരാൻ അബ്ദുൽ പുന്നയൂർക്കുളം മുഖ്യപ്രഭാഷണം നടത്തി. പ്രധാനധ്യാപകൻ ഫസലുറഹ്‌മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടോമി എസ്. തലക്കോട്ടൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.കെ.ടി കമറു,കെ. അഥീന,ശിവദാസൻ , പ്രജിത എന്നിവർ സംസാരിച്ചു.മികച്ച വിദ്യാർഥികൾക്കും കലാപ്രതിഭകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിനെത്തിയവർക്ക് അബ്ദുൽ പുന്നയൂർക്കുളം പ്രത്യേക ഉപഹാരമായി പുസ്തങ്ങൾ നൽകി.തുടർന്ന് അധ്യാപകൻ ഫസൽ സംവിധാനം ചെയ്ത കുട്ടികളുടെ നാടകം ജാലിയൻവാലാബാഗ് അരങ്ങേറി.സംഘനൃത്തങ്ങൾ , ഒപ്പന, ദഫ്മുട്ട് തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.കെ. പ്രജീഷ നന്ദി പറഞ്ഞു.
പുന്നയൂർക്കുളം ജി.എം.എൽ.പി.സ്കൂൾ വാർഷികാഘോഷം
