ബിജെപി ഔട്ട് റീച്ച് പ്രോഗ്രാം; കോൺഗ്രസ്, ഡിവൈഎഫ്ഐ നേതാക്കൾ ദേശീയതയിലേക്ക്

ഗുരുവായൂർ:ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി
അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ, ഡിവൈഎഫ്ഐ മുൻ യൂണിറ്റ് ജോസെക്രട്ടറി കെ.എസ് അനൂപ് എന്നിവർ ബി ജെ പി അംഗത്വം എടുത്തു.ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന ബിജെപി ഔട്ട് റീച് പ്രോഗ്രാമിൽ വച്ച്
ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഇരുവർക്കും അംഗത്വം നല്കി.
കേരള സ്റ്റുഡൻസ് യൂണിയൻ ചാവക്കാട് താലൂക്ക് സെക്രട്ടറി,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഇന്ത്യൻ കോൺഗ്രസ് കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ നിരവധി ചുമതലകളിലും സാംസ്കാരിക സംഘടനകളിലും സജീവ സാനിധ്യമായിരുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റി മെമ്പർ എന്ന നിലയിലും പ്രവർത്തിച്ചിരുന്ന ആളാണ് നളിനാഷൻ. ചടങ്ങിൽ നോർത്ത്
ജില്ല പ്രസിഡൻറ് അഡ്വ.നിവേദിത സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെആർ ബൈജു വ്യക്തി പരിചയം നടത്തി.ദേശീയ JUJITSU ( ground fight) ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ആദ്യമായി para jujitsu under 12-36 weight Category ക്ക് വേണ്ടി പങ്കെടുത്ത്, ഇരട്ട സ്വർണ്ണം കരസ്ഥമാക്കിയ
അനയ ബാബുവിനെ ചടങ്ങിൽ ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി
കെ. എസ് രാജേഷ്,
ജില്ല വൈസ് പ്രസിഡൻ്റ് എം വി ഉല്ലാസ് ,മണ്ഡലം നേതാക്കളായ അനിൽ മഞ്ചറമ്പത്ത്, വർഷ മണികണ്ഠൻ, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *