ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: ഫെബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് മുൻസിപ്പൽ കോർഡിനേഷൻ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. മുതുവട്ടൂർ റെഡ് ഹൗസിൽ നടന്ന യോഗം സി.ഐ.ടി.യു ചാവക്കാട് ഏരിയ പ്രസിഡണ്ട് കെ.എം അലി ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം മേഖല പ്രസിഡണ്ട് കെ.ആർ മോഹനൻ, കർഷക തൊഴിലാളി യൂണിയൻ മേഖല പ്രസിഡണ്ട് സി.ജി സതീശൻ, എം.എം സുമേഷ് എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ചാവക്കാട് മുൻസിപ്പൽ കോർഡിനേഷൻ കൺവീനർ കെ.സി സുനിൽ സ്വാഗതവും ജനാധിപത്യ മഹിള അസോസിയേഷൻ മേഖല സെക്രട്ടറി എം.ബി രാജലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *