കൊച്ചന്നൂരിൽ വിദ്യാർത്ഥിയുടെ മരണം; ആരോഗ്യ വകുപ്പ് പരിശോധന നടത്തി

വടക്കേക്കാട് :ഗ്രാമപഞ്ചായത്തിലെ കൊച്ചനൂർ 5-ാം വാർഡിൽ പതിനഞ്ചുകാരനായ വിദ്യാർത്ഥി മരണപ്പെടാനുണ്ടായ കാരണം കണ്ടെത്താൻ ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ആരോഗ്യ സർവ്വകലാശാലയിലെ കമ്മ്യൂണിറ്റി വിഭാഗം പ്രൊ. ഡോ. നിലീന കോശിയുടെയും  മൈക്രോ ബയോളജി വിഭാഗത്തിന്റെയും ജില്ലാ ജിഎഎം ഒ ഡോ.നിർമ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം എത്തിയത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ യോഗത്തിനുശേഷം മരണപ്പെട്ട കുട്ടിയുടെ വീടും അടുത്തുള്ള വീടുകൾ സന്ദർശിച്ച് വിശദമായ അന്വേഷണം നടത്തി. സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. നിത,ഹെൽത്ത്‌ സൂപ്പർവൈസർ ബിജോഷ്, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ പിജി, ജൂനിയർ ഹെൽത്ത് ഇ സ്പക്ടർ അൻവർ ഷരീഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം വടക്കേക്കാട്
സി എച്ച്സി ജീവനക്കാർ പ്രദേശത്ത് സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ നിർദ്ദേശങ്ങൾ നൽകി.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്
ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.കഴിഞ്ഞ15 നാണ് കൊച്ചന്നൂർ ഹയർ സെക്കൻണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *