വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു പി സ്കൂളിൽ വായനാ ദിനാഘോഷം

വടക്കേക്കാട്:വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു. പ്രധനധ്യാപകൻ ടി.എ ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് സുനിൽ വൈലത്തൂർ അദ്ധ്യക്ഷത വഹിച്ചു. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് സ്വരൂപിച്ച പുസ്തകങ്ങൾ സ്വരൂപിക്കുകയും പിടിഎ പ്രസിഡണ്ട് സുനിൽ വൈലത്തൂർ എം പി ടി എ പ്രസിഡന്റ് സരിതയും മറ്റ് അംഗങ്ങളും ചേർന്ന് സ്കൂളിലേക്ക് കൈമാറി. കുട്ടികൾക്ക് ലൈബ്രറി കാർഡ് വിതരണവും നടന്നു. അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയിലും അമ്മമാർക്ക് ലൈബ്രറിയിൽ നിന്ന് പുസ്തകം നൽകാനും തീരുമാനിച്ചു.പിടിഎ വൈസ് പ്രസിഡന്റ് രമേശ് ചേമ്പിൽ അമ്മമാർക്ക് ലൈബ്രറി കാർഡ് വിതരണം ചെയ്തു.
ലൈബ്രറേറിയൻ നാരായണൻ മാസ്റ്റർ  കുട്ടികളോട് വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അധ്യാപകരായ മിനി,മരീന,ജീന,ആൻ്റണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *