വടക്കേകാട്:വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.തൊഴിയൂര്‍ കോട്ടരപ്പാട്ട് സുജീഷ് (37) നെയാണ് അറസ്റ്റ് ചെയ്തത്. 2014 ജൂലൈ 6 നു രാത്രി ഞമനേങ്ങാട് മൃഗാശുപത്രിക്കു സമീപം തയ്യില്‍ രാധാകൃഷ്ണന്, ഭാര്യ മല്ലിക, സഹോദരന് പവനന് എന്നിവരെ വീടുകയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.നാല് പ്രതികളുള്ള കേസില്‍ ഒന്നാം പ്രതി കാട്ടിശേരി ദേവദാസിനെ കോടതി ശിക്ഷിച്ചിരുന്നു.കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തായിരുന്ന സുജീഷ് നാട്ടിലെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നെടുമ്പാശേരി എയര്‍പ്പോര്‍ട്ടില്‍ വച്ചാണ് എസ്ഐ പി.എ.സുധീര്‍, സിപിഒ മാരായ സാജന്, മിഥുന്, നിബു നെപ്പോളിയന് എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചത്.
Related Posts
മന്ദലാംകുന്ന് കിണർ ബീച്ചിൽ ചകിരി സംസ്കരണ ശാലയിൽ വൻ തീപ്പിടുത്തം
- Ramesh Chembil
- March 12, 2025
- 0
പുന്നയൂർക്കുളം:മന്ദലാംക്കുന്ന് കിണർ ബീച്ചിൽ ചകിരി സംസ്കരണ ശാലയിൽ വൻ തീപ്പിടുത്തം. ഗുരുവായൂരിൽ നിന്നും പൊന്നാനിയിൽ നിന്നും എത്തിയ 4 യൂണിറ്റ് അഗ്നിശമന അംഗങ്ങളുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.തേച്ചൻ […]
വടക്കേകാട് അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് നടത്തി
- Ramesh Chembil
- February 23, 2024
- 0
വടക്കേകാട്: ഗ്രാമ പഞ്ചായത്തിലെ അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് വടക്കേകാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ എം കെ നബീൽ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ചെക്കപ്പും മരുന്ന് വിതരണവും നടത്തി. […]
ചാവക്കാട് നഗരസഭയിൽ മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
- Ramesh Chembil
- May 5, 2025
- 0
ചാവക്കാട് : നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ […]
