പുന്നയൂര്‍ക്കുളം :പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പെരിയമ്പലം- അണ്ടത്തോട് ബീച്ച് ഫെസ്റ്റ് 22 മുതല്‍ 31 വരെ നടക്കും. 28, 29, 30, 31 ദിവസങ്ങളില്‍ നാടന്‍പാട്ട്, ഗാനമേള, ഫ്യൂഷന്‍, ഡിജെ മ്യൂസിക് എന്നിവ അരങ്ങേറും. 22 നു കാര്‍ണിവെല്‍ ആരംഭിക്കും. സാംസ്കാരിക ഘോഷയാത്ര, ഭിന്നശേഷി കലാമേള, ഭക്ഷ്യ മേള, മൈലാഞ്ചി ഫെസ്റ്റ്, നാട്ടരങ്ങ് എന്നിവയും വിവിധ ദിവസങ്ങളില്‍ ഉണ്ടാകും. സ്വാഗതസംഘം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന് ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ. നിഷാര്‍, മെംബര്‍മാരായ പി.എസ്.അലി, ആലത്തയില്‍ മൂസ, കെ.എച്ച്.ആബിദ്, ഷംസുദ്ദീന്, പ്രേമ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.കെ.ബക്കര്‍, കെ.എസ്.ഭാസ്കരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി എ.ഡി.ധനീപ് (ചെയര്മാന്), ടി.എം.ഇല്യാസ്, പ്രവീണ്‍ പ്രസാദ് (വൈസ് ചെയര്മാന്), മൂസ ആലത്തയില്‍ (കണ്‍വീനര്‍), ഷാഹിദ് കൊപ്പര, വി.നൗഷാദ് (ജോ.കണ്‍വീനര്‍), എ.കെ.മൊയ്തുണ്ണി (ട്രഷറര്‍).എന്നിവരെ തിരഞ്ഞെടുത്തു
Related Posts
ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി വീണജോര്‍ജ്ജ് നിര്‍വ്വഹിച്ചു
- Ramesh Chembil
- January 7, 2025
- 0
ചാവക്കാട്: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിൽ 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ് നിര്‍വ്വഹിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം സാധ്യമാക്കിക്കൊണ്ട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് […]
തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി അനുസ്മരണ സമ്മേളനവും തൊഴിയൂർ മേഖല കോൺഗ്രസ് സംഗമവും ഫെബ്രു.9 വെള്ളിയാഴ്ച
- Ramesh Chembil
- February 8, 2024
- 0
വടക്കേക്കാട്:തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും തൊഴിയൂർ മേഖല കോൺഗ്രസ് സംഗമവും ഫെബ്രു. 9 വെള്ളിയാഴ്ച വൈകിട്ട് 3:30 മുതൽ 6 മണി വരെ സുനേന നഗർ ഹൈസൻ […]
ചാവക്കാട് നരിയംപള്ളി ശ്രീഭഗവതി ക്ഷേത്രത്തിൽ മോഷണം
- Ramesh Chembil
- October 28, 2024
- 0
ചാവക്കാട്:പുതിയ പാലത്തിന് പടിഞ്ഞാറ് നരിയംപള്ളി ശ്രീഭഗവതി ക്ഷേത്രത്തിൽ മോഷണം.ഭഗവതിയുടെ സ്വർണ താലിയും,വിഷ്ണുമായയുടെ ഓട് വിഗ്രഹവും നഷ്ടപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റി അംഗം വി.പി.പ്രതീപ് ആണ് മോഷണവിവരം ആദ്യം അറിയുന്നത്.ക്ഷേത്രം തിടപ്പള്ളിയിലെ വാതിലിലെ പൂട്ട് […]
