അധിക പലിശ വാഗ്ദാനം ചെയ്ത് കോടികൾ സമാഹരിച്ച് തട്ടിപ്പ് നടത്തിയ ചാവക്കാട് മലബാർ നിധി ലിമിറ്റഡ് സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു

ചാവക്കാട്:അധിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ സമാഹരിച്ച് തട്ടിപ്പ് നടത്തിയ മലബാർ നിധി ലിമിറ്റഡ് കമ്പനിക്കെതിരെ പ്രതിഷേധവുമായി നിക്ഷേപകർ.തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു.ചാവക്കാട് ബൈപ്പാസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചുപൂട്ടിയെങ്കിലും മറ്റൊരു പേരിൽ ഇതേ മാനേജ്മെന്റ് ആശുപത്രി റോഡിനടുത്തുള്ള ജോയ് പ്ലാസ കെട്ടിടത്തിൽ വെൽകെയർ പ്രഫഷണൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ പുതിയ സ്ഥാപനം ആരംഭിച്ചതായി നിക്ഷേപകർ പറഞ്ഞു.വിവരമറിഞ്ഞെത്തിയ നിക്ഷേപകർ സ്ഥാപനത്തിലെത്തി ബ്ലക്കാർഡുകളുമായി മുദ്രവാക്യം വിളിച്ചു.തുക നഷ്ടപ്പെട്ടവർ ഒപ്പിട്ട ഭീമ ഹർജി പോലീസ് സ്റ്റേഷനിൽ നൽകി.12 മുതൽ 15 ശതമാനം വരെ പലിശ വാഗ്ദാനം നൽകിയാണ് കോടിക്കണക്കിന് രൂപതട്ടിയെടുത്തത്.തൃശൂർ,പാലക്കാട്,മണ്ണാർക്കാട്,ചാവക്കാട് എന്നിവിടങ്ങളിലാണ് മലബാർ നിധി ലിമിറ്റഡ് പ്രവർത്തിച്ചിരുന്നത്.എന്നാൽ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്.ലക്ഷം രൂപ മുതൽ 40 ലക്ഷം വരെ രൂപ നിക്ഷേപിച്ചവർ ചാവക്കാട് മേഖലയിൽ ഉണ്ട്. നൂറുകണക്കിന് പേരാണ് ഇവരുടെ തട്ടിപ്പിനിറയായത്.ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ 20 കേസുകൾ എടുത്തതായി ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *