പുന്നയൂർക്കുളം:പെരിയമ്പലം 310 റോഡിൽ പുതുതായി തുടങ്ങിയ കള്ള് ഷോപ്പ് അടച്ചു പൂട്ടുക എന്ന ആവശ്യം ഉയർത്തി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് ധർണയും നടത്തി. ഇന്ന് വൈകിട്ട് പെരിയമ്പലം സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് കള്ള് ഷാപ്പ് പരിസരത്ത് വടക്കേക്കാട് എസ്എച്ച്ഒ രതീഷിന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.തുടർന്ന് നടത്തിയ ധർണ്ണയിൽ ആക്ഷൻ കൗൺസിൽ കൺവീനർ കെ എച്ച് ആബിദ് സ്വാഗതം പറഞ്ഞു. ചെയർമാൻ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ മദ്യ വിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി,പഞ്ചായത്ത് അംഗങ്ങളായ അബു താഹിർ, ഷാനിബ മെയ്തുണി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ ആർ ഗഫൂർ,അബ്ദുസമദ് അണ്ടത്തോട്,എം ജബ്ബാർ, റംഷീന നാലകത്ത്,ഉഷാകുമാരി, വി കെ മുഹമ്മദ്,തുടങ്ങിയവർ സംസാരിച്ചു.മൂസ ആലത്തയിൽ, ഇബ്രാഹിം ഹാജി,അബൂബക്കർ കൊലയിൽ,തങ്ങൾ പടി പള്ളി ഖത്തീബ് എൻ ഹുസൈൻ അഷറഫി,സുഹൈൽ അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ സജിത ജയൻ നന്ദി പറഞ്ഞു
പെരിയമ്പലം കള്ള് ഷാപ്പിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണയും
