താമരക്കുളങ്ങര മഹാവിഷ്‌ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

വടക്കേക്കാട് :താമരക്കുളങ്ങര മഹാവിഷ്‌ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി.ഞായഴ്ച സമാപിക്കും. എല്ലാ ദിവസവും ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ നാരായണൻ നമ്പൂതിരിയുടെമുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ,വൈകീട്ട് 6 ന്
ദീപാരാധന,ചുറ്റുവിളക്ക്
കലാപരിപാടികൾ, പ്രസാദ വിതരണം എന്നിവയുണ്ടാകും.
പ്രതിഷ്ഠാദിനമായ ഞായറാഴ്ച രാവിലെ കലശപൂജകൾ,
ചതുശുദ്ധി, ഉപദേവന്മാർക്ക് ഒറ്റ കലശം,കലശാഭിഷേകം 25 എണ്ണം,ഉച്ചപൂജ, ശ്രീഭൂതബലി,11 മുതൽ പ്രസാദ ഊട്ട്,വൈകീട്ട് 6 മുതൽ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്,മദ്ദളകേളി,
സമൂഹ നൃത്തം, വീരനാട്യം,ഗ്രൂപ്പ്
നാടകം(ഒരു വായനശാല കഥ) എന്നിവയുണ്ടാകും ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികൾ, മാതൃസമിതി പ്രവർത്തകർ നേതൃത്വം നല്കും

Leave a Reply

Your email address will not be published. Required fields are marked *