പുന്ന നൗഷാദ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 20 ന് തുടങ്ങും

പുന്നയൂർക്കുളം:കെ.കരുണാകരൻ ചാരിറ്റമ്പിൾ ഫൗണ്ടേഷൻ പുന്നയൂരിൻ്റെ ആഭിമുഖ്യത്തിൽ 4-ാമത് പുന്ന നൗഷാദ് സ്‌മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 20 ചെവ്വാഴ്ച മുതൽ അകലാട് എം.ഐ.സി. സ്ക്കൂൾ ഗ്രൗണ്ടിൽ (കെ.കെ. കാദർ നഗർ ) ആരംഭിക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിൽ ജില്ലയ്ക്കകത്തും പുറത്ത് നിന്നുമുള്ള എട്ട് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുമെന്ന് പ്രോഗ്രാം കമ്മറ്റി ചെയർമാൻ
മുജീബ് അകലാട്,കൺവീനർ.
താച്ചു കരിയാടൻ,ട്രഷറർ,
ഷംറൂദ് പടിഞ്ഞാറയിൽ,കെ.എച്ച് നൗഷാദ്,ഷാഹുൽ പള്ളത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *