പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ വി. അന്തോണിസിന്റെയും വി. സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഏപ്രിൽ 17 മുതൽ 20 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച നടന്ന കൊടിയേറ്റം മുൻ വികാരിയും പുതിരുത്തി പള്ളി വികാരിയുമായ ഫാ.ജിയോചെരടായി നിർവഹിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5.30ന് വടക്കേക്കാട് എസ് എച്ച് ഒ, പി പി ജസ്റ്റിൻ അലങ്കാരം സ്വിച്ച് ഓൺ നിർവഹിക്കും.തുടർന്ന് ഇടവകദിനം നടക്കും വികാരി ജനറാൾ മോൺ ഫാ ജോസ് കോനിക്കര കാർമ്മികനാകും. ശനിയാഴ്ച രാവിലെ ഏഴിന് ദിവ്യബലിക്ക് ഫാ.ഇഗ്നേഷ്യസ് നന്തിക്കര കാർമ്മികത്വം വഹിക്കും. തുടർന്ന്
കൂടുതുറക്കൽ, തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കൽ, രാത്രി 10 ന് അമ്പ്, വള എഴുന്നള്ളിപ്പ്,ബാൻഡ് വാദ്യം വർണ്ണ മഴ എന്നിവയും. ഞായറാഴ്ച തിരുനാൾ ദിനത്തിൽ രാവിലെ 6.30ന് ദിവ്യബലിക്ക് ഫാ. റിജോ വിതയത്തിൽ കാർമ്മീകത്വം വഹിക്കും. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. സിൻ്റോതൊറയൻ, ഫാ. ഫിജോ ആലപ്പാട്ട്, ഫാ.ഗ്ലാഡ്രിൻ വട്ടക്കുഴി കാർമ്മീകരാകും.തുടർന്ന് തിരുനാൾ പ്രദക്ഷിണം,വൈകിട്ട് ഏഴിന് തൃശൂർ ഗ്രാൻഡ് വോയിസ് തകതിമി അവതരിപ്പിക്കുന്ന മ്യൂസിക്ക് ഫ്യൂഷൻ എന്നിവയുണ്ടാകും. 20ന് രാവിലെ മരിച്ചവർക്ക് വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ്, രാത്രി ഏഴിന് ജോസ്കോ തിരുവനന്തപുരം നയിക്കുന്ന ഗാനമേളയും ഉണ്ടാകും.വി ഫാ.റിജോ വിതയത്തിൽ,ട്രസ്റ്റി ബോസ് ചൊവ്വല്ലൂര്,ജന.കൺവീനർ റാഫേൽ പുറത്തൂര്,പബ്ലിസിറ്റി കൺവീനർ വർഗീസ് കൊമ്പൻ, പ്രോഗ്രാം കൺവീനർ എം ജെ ജോഷി,ജോയിന്റ് കൺവീനർ പിടി ആന്റണി,ഡീക്കൻ പ്രിൻസ് കിളിയംപ്രായിൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആറ്റുപുറം പള്ളി തിരുനാൾ ഏപ്രിൽ 17 മുതൽ 20വരെ ആഘോഷിക്കും
